Jul 17, 2012

ശേഷിപ്പ്

കേവലമൊരു മുള്‍മുനതന്‍
കടന്നാക്രമണത്തിനു
പ്രതിരോധം തീര്‍ക്കവയ്യാതെ
കീഴടങ്ങേണ്ടി വന്ന ബലൂണൊരു
പുനര്‍വിചിന്തനം നടത്തി...!!!

പരാജയം... എന്ത് കൊണ്ട്..?

മുള്‍മുനയുടെ സഹായത്തില്‍
തന്റെ അടിമത്വത്തില്‍ നിന്നും
സ്വാതന്ത്ര്യം ലഭിച്ച കാറ്റിനൊരു
മറുപടിയുണ്ടായിരുന്നു...

"...അല്ലയോ ബലൂണ്‍ ...!!!
സ്വന്തമെന്നഹങ്കരിച്ചു നടന്ന
നിങ്ങളുടെ ഭീമാകാരമായ രൂപം
തടവറയിലകപ്പെട്ടയെന്റെ
അസ്ഥിത്വമായിരുന്നു...


മണ്ണിലൂന്നിയ മുള്‍ചെടിയെ
പരിഹസിച്ചു പറക്കുമ്പോഴറിഞ്ഞില്ല
സ്വാതന്ത്ര്യത്തിനായുള്ളയെന്‍
പരിശ്രമങ്ങളായിരുന്നു
നിങ്ങളെ പറത്തിയിരുന്നതെന്ന്...

മുള്‍ചെടിതന്‍ കാല്‍ക്കല്‍ വീണു
തേങ്ങും പ്രിയ ബലൂണ്‍ ... അങ്ങറിയുക...
സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സൈന്യ-
മൊരുകാലത്തും രാജാവിനായി
യുദ്ധം ചെയ്തിട്ടില്ല...!!!"

രണഭൂവിതില്‍ ശേഷിച്ചത്
കളിപ്പാട്ടം നഷ്ടപ്പെട്ടൊരു
ചെറുബാലികതന്‍ നേര്‍ത്ത
തേങ്ങല്‍ മാത്രം...!!!

2 comments:

  1. നല്ല ആശയം
    നന്നായി എഴുതി

    മുള്‍മുനയുടെ സഹായത്തില്‍
    തന്റെ അടിമത്വത്തില്‍ നിന്നും
    സ്വാതന്ത്ര്യം ലഭിച്ച കാറ്റിനൊരു
    മറുപടിയുണ്ടായിരുന്നു...

    ReplyDelete
    Replies
    1. അഭിപ്രായം സന്തോഷം നല്‍കുന്നു... നന്ദി.

      Delete