Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Jul 3, 2012

അസ്തമയ സൂര്യന്‍

റോഡിനു കുറുകെ വീണ റയില്‍വേ ഗൈറ്റിനു പിറകില്‍ അക്ഷമയോടിരിക്കവെയാണ് അച്ചു കണ്ണാടിയില്‍ നോക്കിയത്... അലസമായി കിടന്ന തലമുടി ഒതുക്കിയിടുന്നതിനിടയില്‍ കണ്ണാടിയില്‍ തനിക്കും പിറകിലെ ആകാശത്തിന്റെ നീലത്തെരുവില്‍ വെള്ളയുടുപ്പിട്ട പഞ്ഞിക്കുട്ടികള്‍ ഓടികളിക്കുന്നത് കൗതുകത്തോടെ നോക്കി നില്‍ക്കവേ മനസ്സ് മന്ത്രിച്ചു... ഇന്ന്... ഈ പകല്‍ കൂടി തന്റെതാണ്... ഇതൊന്നു ഇരുണ്ടു വെളുക്കുന്ന സമയം കൂടി മാത്രമാണ് തനിക്കു മുമ്പില്‍ ഉള്ളത്... സന്തോഷത്തിന്റെ അവസാന യാമങ്ങള്‍ ... നാളെയുടെ പ്രഭാതം തന്റെ ആശ്രിതര്‍ക്ക് ദു:ഖത്തിന്റെതാണ്... അതേ കുറിച്ചുള്ള ചിന്തയുടെ ഓര്‍മ്മപ്പെടുത്തല്‍ ഇന്നിന്റെ ആസ്വാദനത്തിനു മേല്‍ കരിമ്പടം പുതക്കുന്നു... ചിന്തകള്‍ ഇന്നിനെ വിട്ടു നാളെയില്‍ ചേക്കേറുകയാണ്...


ചൂളം വിളിച്ചു കടന്നു പോയ തീവണ്ടിയാണ് ചിന്തക്കൊപ്പം കാഴ്ച്ചയെ ഭൂമിയിലേക്ക്‌ ആനയിച്ചത്... തുറന്നു കിട്ടിയ റയില്‍വേ ഗൈറ്റും കടന്നു തിരക്കല്‍പം ഒഴിഞ്ഞു കിട്ടിയപ്പോള്‍ കണ്ണുകള്‍ വീണ്ടും മുകളിലേക്കുയര്‍ന്നു... ആകാശത്തിന്റെ നീല നിറം മങ്ങി- ത്തുടങ്ങിയിരിക്കുന്നു... പഞ്ഞിക്കെട്ടുകളുടെ വെള്ളയുടുപ്പില്‍ അഴുക്കു പുരണ്ടിരിക്കുന്നു... കുറച്ചു മുമ്പേ കടന്നു പോയ തീവണ്ടിയില്‍ നിന്നും മുകളിലേക്ക് പോയ പുകപടലങ്ങള്‍ ആകാശസുന്ദരിയെ വിരൂപയാക്കിയതാവുമോ..?

Jun 26, 2012

ഇതളടര്‍ന്ന കുസുമങ്ങള്‍


പകലധ്വാനം കഴിഞ്ഞ സൂര്യന്‍ പടിഞ്ഞാറന്‍ കുന്നിന്‍ മറവിലെവിടെയോ തളര്‍ന്നു തേങ്ങുന്നു... മൂകസാക്ഷിയായ ചന്ദ്രന്‍ മേഘക്കീറുകള്‍ക്കുള്ളില്‍ നിറം മങ്ങി നിന്നു... ഇരുള്‍ വീണ ഇടവഴിയില്‍ കണ്ണുംനട്ടെത്ര സമയമങ്ങിനെ ഇരുന്നുവെന്നറിയില്ല... ഉമ്മറം വരെ വീശി വന്നൊരു കാറ്റിനോട് ഘടികാരസൂചികള്‍ കുശലം പറഞ്ഞപ്പോഴാണ് രേണുക തന്നെ പുണര്‍ന്നിരുന്ന ഓര്‍മ്മകളില്‍ നിന്നും മുക്തയായത്... ഓര്‍മ്മകള്‍ മാത്രം പ്രവേശിക്കുന്ന ആ കൊച്ചു വീട്ടില്‍ ഏകയായ്‌ താമസിക്കാന്‍ തുടങ്ങിയിട്ടെത്ര നാളായി...? കരുത്തുള്ള ഒരാണ്‍തുണയില്ലാതെ...!!! കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു കൊടുവാളിന്റെ കൂട്ടില്ലാതെ...!!! കുരക്കാന്‍ പോയിട്ടോന്നു മോങ്ങാന്‍ പോലും കഴിയുന്നൊരു നായ പോലും ഉമ്മറത്തില്ലാതെ...!!!


സെകന്റ് ഷോ കഴിഞ്ഞു പോകുന്ന പിള്ളാര്‍ തന്നെ നോക്കി എന്തോ അടക്കം പറയുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാവാമവള്‍ പാതിയിലടര്‍ന്നു വീണ ഓര്‍മ്മപുതപ്പുമായകത്തേക്ക് കയറിയത്... വാതില്‍പൊളി മുറിക്കകത്തെ ഇരുട്ടിനെ മറക്കും വരെയും അവളെന്തൊക്കെയോ അവ്യക്തമാം വിധം പുലമ്പുന്നുണ്ടായിരുന്നു... ഒരു പക്ഷെ... തന്നെ ക്രൂരമായി വേട്ടയാടിയ വിധിയെ ശപിക്കുകയായിരുന്നിരിക്കണം... വിധി...!!! രേണുവിനെ സംബന്ധിച്ചിടത്തോളം കഴിച്ചു തീരാത്ത അനുഭവങ്ങളുടെ കൈപുനീരുള്ള കഷായം...!!!


ഉറക്കത്തെ തിരഞ്ഞാണ് അവളുടെ കണ്ണുകള്‍ ജനാലക്കരികിലേക്ക് നീണ്ടത്... കാഴ്ച കയറിപ്പിടിക്കാന്‍ ശ്രമിച്ച്ചിട്ടും തെന്നിനീങ്ങുന്ന മേഘങ്ങളുടെ മറവില്‍   മടിപിടിച്ച് നിന്ന ചന്ദ്രന്‍ പിടിതരാതിരുന്നത് കൊണ്ടാവാം അകക്കണ്ണ് ഓര്‍മ്മകള്‍ക്ക് പിറകെ വീണ്ടുമൊരോട്ട പ്രദക്ഷിണത്തിനൊരുങ്ങിയത്...

Mar 17, 2012

ബന്‍സീറിന്റെ വിലപേശലും... മൊല്ലയുടെ മുന്‍കരുതലും...

"...എങ്ങനെയുണ്ടിപ്പോ... ഞാന്‍ വിലപേശിയപ്പോള്‍ അവന്‍ ഇരുനൂറ്റമ്പതു ഉര്‍പിയയാ കമ്മിയാക്കി തന്നത്... കണ്ടില്ലേ നീ... നീയായിരുന്നെങ്കില്‍ ഓന്‍ പറഞ്ഞത് മുഴുവന്‍ കൊടുക്കൂല്ലേ... അതോണ്ടാ ഞാന്‍ കൂടെ പോരാന്നു പറഞ്ഞേ..." 
പലചരക്ക് കടയില്‍ നിന്നും ബാക്കി കിട്ടിയ നോട്ടുകള്‍ എണ്ണിക്കൊണ്ട് ആത്മാഭിമാനത്തോടെ ബന്‍സീര്‍ അനിയനെ പുച്ഛഭാവത്തില്‍ നോക്കി... അനിയന്റെ മുഖത്ത് അപ്പോഴും ദുഖമെന്ന ഭാവം തളംകെട്ടി നില്‍ക്കുക തന്നെയായിരുന്നു...

ഇനി അടുത്തെതെന്തെന്ന ചോദ്യം അനിയന്റെ വായ്‌ തുറന്നു.
" കല്ല്‌ വാങ്ങണം ; പേര് എഴുതിക്കണം... "
" അതും ഞാന്‍ വാങ്ങിച്ചിട്ട് വരാം... നീ വീട്ടിലേക്കു പൊയ്ക്കോള്ളൂ.."

*=*=*=*

" ഈ കല്ലിനു നിങ്ങള്‍ പറഞ്ഞതിത്തിരി കൂടുതലാ... ഇതിലും വലിയ ഉരലിനിത്ര പൈസ വരൂല്ല... പേര് എഴുതിക്കുന്നു എന്ന് കരുതി ആളെ പിഴിയല്ലേ.. " ബന്‍സീര്‍ വിലപേശുക തന്നെയാണ്...

" ആര്‍ക്കു വേണ്ടിയിട്ടാ മോനേ...?"
" എന്റുപ്പക്ക് വേണ്ടി തന്നെയാ..."