Mar 12, 2012

അറബിയുടെ ചീത്ത കേട്ട് കണ്ണീരി നാസര്‍ ചിരിച്ചതെന്തിന്...?

"യാ ഹയവാന്‍ ... മൂക്ക് മാഫി ..? മജ്നൂന്‍ അന്‍ത...? "
അറബി പറയുന്നതിനൊക്കെയും തലയാട്ടി കൊണ്ട്  
കണ്ണീരി നാസര്‍ അകത്തേക്ക് കയറി പോയി...


അറബിയുടെ ചീത്ത മുഴുവന്‍ കേട്ട് വന്നിട്ടും നാസര്‍ ഇരുന്നു ചിരിക്കുന്നത്
കണ്ടു ''ഈ പഹയനു അറബി പറഞ്ഞ മാതിരി സരിക്കിനും പിരാന്തായോ..?"


എന്ന ചിന്തയോടെ മ(ര?)ക്കാര്‍ അബ്ദു അടുത്ത് ചെന്നു സ്വകാര്യമായി ചോദിച്ചു...

"അല്ല നാസറെ... ഇജ്ജ് വന്നിട്ട് കൊല്ലം കൊറച്ചായിലേ... അപ്പൊ
അറബി അന്നോട്‌ പിറ്പിറുത്തത് ദിക്രും മൌലൂദും അന്റെ പോരിശയോന്നും
അല്ലാന്നു അണക്കും ഇച്ചും അറിയാം... ന്നിട്ടും ഇജ്ജ് ഇരുന്നു അന്റെ
ചെല്ലപേരിനു കളിയാക്കും വിധം ചിരിച്ചണത് എന്താന്നു... മാത്രാ ഇച്ച് ഇനീം മനസ്സിലാക്കാത്തെ..? അല്ല... അണക്കെന്തെങ്കിലും... "
അര്‍ദ്ധോക്തിയില്‍ നിറുത്തി അബ്ദു നാസറിന്റെ മുഖത്തേക്ക് നോക്കി...



ചിരി നിറുത്തി കൊണ്ട് കണ്ണീരി പറഞ്ഞു...
"ഇജ്ജ് പേടിച്ചണമാരി നിക്ക് പിരാന്തായിട്ടൊന്നുമില്ല... ഞാനൊരു കാര്യം
ആലോചിച്ചപ്പോള്‍ ചിരി അടക്കാനായില്ലെന്നു മാത്രം.. "


"അതിനും മാത്രം എന്താപ്പോ ഇജ്ജ് ആലോയിച്ചേ... അല്ല...
 ആലോയിചാനും മാത്രം ഓളം അന്റെ തലക്കകത്തുണ്ടെങ്കില്‍ അറബി
 ഇക്കണക്കിനു അന്നെ ചീത്ത പറയുമോ..?" 
 അബ്ദുവിന്റെ സംശയം തീരുന്നില്ല..

"അറബി ന്നോട് പറഞ്ഞ  ചീത്തയിലെ ഏതെങ്കിലും ഒരെണ്ണം എന്റെ ഉമ്മ
 ന്റെ കേട്യോളോടു പറഞ്ഞാലുള്ള അവസ്ഥയൊന്നു ആലോയിച്ചതാ...
 ഇജ്ജ് ഒന്നാലോയിച്ചു നോക്കിക്കേ.. എന്താക്കാരം പ്പാ ആ അവസ്ഥ...?"


 *@$#//*#ഖ/*/**/൨൪*/~@%#

8 comments:

  1. ഹഹഹ്ഹ ...ആ നര്‍മ്മ ചിന്ത ഉണ്ടെങ്കില്‍ നമ്മളൊരിക്കലും ശുണ്ടിക്കാര്‍ ആവില്ല .എന്റെ ഒരു സുഹുര്തുണ്ടായിരുന്നു അവന്‍ ഇത് പോലെ അറബി ഇടയ്ക്കിടെ അറബിയുടെ ചീത്ത വിളി കേള്ക്കേ ണ്ടി വരും ..നല്ല അറബി ഭാഷ അറിയുന്ന അവന്‍ അയാള്‍ എന്ത് പറഞ്ഞാലും ചിരിച്ചു കൊണ്ടിരിക്കും ....എന്നിട്ട് അറബിയോട് പറയും താങ്കളുടെ വായില്‍ നിന്നും തെറി കേള്ക്കു മ്പോള്‍ ഞാന്‍ കേട്ട് നില്ക്കു ന്നത് മാസാവസാനം താങ്ങള്‍ ചിരിച്ചു കൊണ്ട് തരുന്ന ശമ്പളം ഓര്ത്തിരട്ടാണെന്ന്...അതോടെ അറബിയും ചിരിക്കും ....ഒരിക്കല്‍ അറബിക്ക് സുഗമില്ലാതെകിടന്നപ്പോള്‍ അവന്‍ കുറച്ചു ഫ്രൂട്സുമായി അറബിയുടെ വീട്ടില്‍ പോയി ....അറബി ഇഷ്ട്ടപ്പെടുന്ന ആരും അറബിയെ കാണാന്‍ ചെന്നിട്ടില്ലായിരുന്നു .അറബി ഇവനെ കണ്ടപ്പോള്‍ ആശ്ചര്യത്തോടെ ചോദിച്ചു ..."നീയല്ലാതെ മറ്റാരും എന്നെ കാണാന്‍ വന്നില്ല ..നിന്നെയാണെങ്കില്‍ ഞാന്‍ ഇപ്പോഴും വഴക്ക് പറയുമായിരുന്നു ...എന്നിട്ടും നീ ...? അവന്‍ പറഞ്ഞു താങ്കളുടെ ചീത്ത കേള്ക്കാ തെ എനിക്കുറക്കം വരുന്നില്ല ..രണ്ടു ചീത്ത കേള്ക്കാ നാ ഞാന്‍ വന്നത് ..അറബി അവനെ കെട്ടി പിടിച്ചു ..ഇത് വരെ പറഞ്ഞതിനെല്ലാം മാപ്പും ചോദിച്ചു ...പാവം അറബി ആ അധിക നാള്‍ കഴിയും മുന്നേ യാത്രയായി ഈ ലോകത്തോട്‌ ..അതിനു ശേഷം എന്റെ സുഹുര്ത്ത്ദ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല ..അവനും ജോലി ഒഴിവാക്കി പോയി ...സക്കീര്‍ എന്നെ ആ പഴയ ഓര്മ്മയയിലേക്ക് കൊണ്ട് പോയതിനു നന്ദി

    ReplyDelete
    Replies
    1. ഇക്ക എന്റെ ബൈത്താലെ കൂടിയിട്ടുണ്ടെന്നത് എന്റെ ആത്മവിശ്വാസം കൂട്ടുന്നു... നന്ദി എന്നാ വാക്കിനപ്പുറം നിഘണ്ടു നല്‍കുന്നില്ല.. അതിനാല്‍ സടയമീ നന്ദി സ്വീകരിക്കുക..

      Delete
  2. എഴുതിത്തെളിയാനുള്ള കഴിവുണ്ട്.. ആശംസകൾ..

    ReplyDelete
    Replies
    1. ആട്ടിത്തെളിക്കാന്‍ ഒരാള്‍ കൂട്ടിനും വേണം.. ല്ലേ..? നന്ദി സുഹൃത്തേ.... പ്രോത്സാഹനം വീണ്ടും എന്നെ എഴുതിക്കും... അത് വഴി നിങ്ങളുടെ ക്ഷമാശീലം വളരട്ടെ...

      Delete
  3. Replies
    1. നന്ദി സുഹൃത്തെ,,,

      Delete
  4. നേരത്തെ നോക്കിയപ്പോള്‍ മലയാളം കാണുന്നില്ല !!!ഇപ്പോള്‍ ദേ എന്നെ നോക്കി ചിരിച്ചു കാണിക്കുന്നു അതേമലയാളം !!!പിന്നെ എങ്ങിനെ പോകും ഞാന്‍ എഴുതാതെ ????
    നര്‍മം കുറിക്കുകൊള്ളുന്നു കേട്ടോ സക്കീര്‍ .കൂടുതല്‍ ഉയരത്തിലെക്കെത്താന്‍ കഠിനാധ്വാനം തന്നെ ഒറ്റമൂലി (എനിക്കില്ലേലും നിനക്കുണ്ടാവട്ടെ )ആശംസകള്‍ .....പ്രാര്‍ത്ഥനയോടെ സൊണെറ്റ്

    ReplyDelete
    Replies
    1. ശേകെസ്പിയെര്‍ എനിക്കും പ്രിയപ്പെട്ട എഴുത്തുകാരനാണ്‌,.. തന്റെ വാക്ക് സമര്തിക്കാന്‍ ഞാനിന്നുവരെ ഒന്നും എഴുതിയിട്ടില്ലെന്ന് പറഞ്ഞ സോണെടു വളരെയേറെ ഇഷ്ടമാണ്..

      Delete