സാഹിത്യത്തിലേക്കിറങ്ങിയാല്‍
മികച്ച കഥക്കുറവിടമാകുന്നത്
ശ്മശാനത്തില്‍ പടര്‍ന്നു പന്തലിച്ച
ശൂന്യതയുടെ ശിഖിരമായിരിക്കും...
....
പുഴക്കരയിലെ അത്തിമരത്തില്‍
നിന്നടര്‍ന്നു വീണ വരികളാല്‍
തത്തിക്കളിക്കും ഓളങ്ങള്‍ രചിക്കും
കവിത മാത്രമാവുമത്രേ സൗന്ദര്യം...
....
അന്നും...
മരുഭൂമിയില്‍ അങ്ങിങ്ങായി വളര്‍ന്ന
കള്ളിമുള്‍ ചെടികള്‍ക്ക് കുറിക്കാന്‍
അതിജീവനത്തിന്റെ ഉപ്പുരസം
നിറച്ചു വെച്ച മഷിത്തണ്ട് മാത്രം...
No comments:
Post a Comment