
മുറിച്ചു മാറ്റിയിട്ടും വേറിടാതെ നിന്നതും മരണത്തിലും കൂടെയുണ്ടാവുകയും ചെയ്യുന്നതുമായ പൊക്കിള്‍ കൊടിയില്‍ നിന്നുമാണ് ആദ്യ നോവറിയുന്നത്... നിറമാറു ചുരത്തിയ അമ്മിഞ്ഞയില്‍ നിന്നാണ് ആദ്യ രുചിയറിഞ്ഞത്... നാവൊന്നു നിവര്‍ന്നു നിന്നപ്പോള്‍ ആദ്യം വിളിച്ചതും..., അക്ഷരങ്ങള്‍ കൈക്ക് വഴങ്ങിതുടങ്ങിയപ്പോള്‍ ആദ്യമെഴുതിയതും " അമ്മ " എന്ന് തന്നെയായിരുന്നു... ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പഠനവിഷയമാക്കിയിട്ടും പഠിച്ചു തീരാത്ത അദ്ധ്യായമാണ് അമ്മ എന്ന തിരിച്ചറിവിലാണിന്നും ജീവിതം...
മേല്‍പ്പറഞ്ഞതൊക്കെയും അമ്മയെന്ന സത്യമെന്നിരിക്കെ അക്കങ്ങള്‍ പഠിച്ചു തുടങ്ങിയ കാലത്ത് മുത്തശിമാര്‍ പലപ്പോഴായി പറഞ്ഞു കേട്ട