Mar 26, 2012

അവസരം

‎"...കണ്ടറിയുന്നവന് കടലോളം വെള്ളം...
കൊണ്ടറിയുന്നവന് കവിളോളം വെള്ളം..."

.......................സക്രു.......

1000...!!!

മണ്ണിന്റെ മണമുള്ള ശീതക്കാറ്റു വിട്ടു മരുഭൂമിയുടെ പൊടിക്കാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങുന്ന പ്രവാസ ജീവിതത്തിനിന്നു നാലക്കത്തിന്റെ വളര്‍ച്ച... കൊണ്ക്രീട്ടു മരച്ചില്ലയില്‍ എണ്ണമറ്റ പൊത്തുകളില്‍ ഒന്നില്‍ കൃത്രിമക്കാറ്റാടി യന്ത്രത്തിന്റെ മൂളലും കേട്ട് നാല് ചുവരുകള്‍ക്കുള്ളില്‍ നാളിന്റെ ഭൂരിപക്ഷം ചിലവഴിക്കുമ്പോഴും ഓര്‍മ്മയില്‍ മിന്നിമറയുന്നത് പഞ്ചാരമണല്‍ തിട്ടുകള്‍ നിറഞ്ഞ മണപ്പുറവും സ്വര്‍ണ്ണ നിറമുള്ള നെല്ക്കതിരുള്ള നെല്‍പ്പാടങ്ങളും തന്നെയാണ്... 

അതെ... ആ ഓര്‍മ്മകളുറങ്ങുന്ന നാട് കാണാമറയത്തായ ഈ പ്രവാസത്തില്‍ ഞാന്‍ പിന്നിട്ടത് ഇന്നേക്ക് 1000 നാള്‍ .. ഇനിയുമെത്ര ആയിരം നാളുകള്‍ ..? 

Mar 25, 2012

യാചകി.


കണ്ണടച്ച് ഇരുട്ടാക്കുവാനുള്ള പാഴ്ശ്രമത്തില്‍
കൂരിരുട്ടിനെയും തുളച്ചു വരുന്ന യാചകിയുടെ
വിശപ്പിന്റെ ദൈന്യത ഞാന്‍ കാണുന്നു...
കറി വെക്കാന്‍ ഇഷ്ടവിഭവം തേടി
കവലയില്‍ ഇറങ്ങിയ നേരത്ത്
കാലില്‍ ഇഴഞ്ഞതെന്തെന്നു നോക്കവേ
കണ്ടതൊരു പട്ടിണിക്കോലം മാത്രമായിരുന്നു...

ഒട്ടിയവയറു നിറക്കാനായിരുന്നില്ലവള്‍
പിന്നെയോ...
ശോഷിച്ച മാറിടത്തില്‍ നിന്നുമിത്തിരി
പാലിനായി കരയുന്ന കുഞ്ഞിന്റെ വായില്‍
തിരുകിയ തുണിക്കഷ്ണം എടുക്കാനായിരുന്നു...
കണ്ടിട്ടും കാല്‍ വലിച്ചു പോരുമ്പോള്‍
മനസ്സ് മന്ത്രിക്കുകയായിരുന്നു...
 
കണ്ടതൊന്നും തന്നെ 
കാഴ്ച്ചയായിരുന്നില്ല...
കാണാക്കാഴ്ച്ചകളിനിയുമേറെ
നീ കാണാനിരിക്കുന്നു... 

ചിന്ത.

‎"...ബോധമനസ്സ് ചിന്തിച്ചു കൊണ്ടേയിരിക്കും... 
എങ്ങനെ ചിന്തിക്കാതിരിക്കാമെന്നതിനു പോലും
ഒരാവര്‍ത്തി ചിന്തിക്കേണ്ടിയിരിക്കുന്നു..."

..............................സക്രു.......

Mar 21, 2012

കഴിവ്

"...മരക്കൊമ്പിലിരിക്കുന്നവനെ പിടികൂടാന്‍ 
മരത്തില്‍ കയറാന്‍ അറിയണമെന്നില്ല... 
കോടാലി പ്രയോഗിക്കാനറിഞ്ഞാലും മതിയാവും..."

..........സക്രു........

Mar 18, 2012

അമാവാസി വിഴുങ്ങിയ സംശയം.

കാലം കുറച്ചായി കൂടെപ്പിറപ്പിനെ പോല കൂടെയുണ്ടായിരുന്ന സംശയങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാളെ മാന്യമായി ഇറക്കിവിടാന്‍ കഴിഞ്ഞത് ഈയടുത്ത കാലത്താണ്... ഉള്ളതിത്തിരി മന്ദബുദ്ധിയാണെങ്കിലും അതിനുള്ളില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനു വിശ്വസനീയമായൊരു മറുപടി കണ്ടെത്താന്‍ കഴിഞ്ഞ സന്തോഷത്തിലാണീ കുറിപ്പ്.

മുറിച്ചു മാറ്റിയിട്ടും വേറിടാതെ നിന്നതും മരണത്തിലും കൂടെയുണ്ടാവുകയും ചെയ്യുന്നതുമായ പൊക്കിള്‍ കൊടിയില്‍ നിന്നുമാണ് ആദ്യ നോവറിയുന്നത്... നിറമാറു ചുരത്തിയ അമ്മിഞ്ഞയില്‍ നിന്നാണ് ആദ്യ രുചിയറിഞ്ഞത്... നാവൊന്നു നിവര്‍ന്നു നിന്നപ്പോള്‍ ആദ്യം വിളിച്ചതും..., അക്ഷരങ്ങള്‍ കൈക്ക് വഴങ്ങിതുടങ്ങിയപ്പോള്‍ ആദ്യമെഴുതിയതും " അമ്മ " എന്ന് തന്നെയായിരുന്നു... ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പഠനവിഷയമാക്കിയിട്ടും പഠിച്ചു തീരാത്ത അദ്ധ്യായമാണ്‌ അമ്മ എന്ന തിരിച്ചറിവിലാണിന്നും ജീവിതം... 

മേല്‍പ്പറഞ്ഞതൊക്കെയും അമ്മയെന്ന സത്യമെന്നിരിക്കെ അക്കങ്ങള്‍ പഠിച്ചു തുടങ്ങിയ കാലത്ത്  
മുത്തശിമാര്‍ പലപ്പോഴായി പറഞ്ഞു കേട്ട

Mar 17, 2012

ബന്‍സീറിന്റെ വിലപേശലും... മൊല്ലയുടെ മുന്‍കരുതലും...

"...എങ്ങനെയുണ്ടിപ്പോ... ഞാന്‍ വിലപേശിയപ്പോള്‍ അവന്‍ ഇരുനൂറ്റമ്പതു ഉര്‍പിയയാ കമ്മിയാക്കി തന്നത്... കണ്ടില്ലേ നീ... നീയായിരുന്നെങ്കില്‍ ഓന്‍ പറഞ്ഞത് മുഴുവന്‍ കൊടുക്കൂല്ലേ... അതോണ്ടാ ഞാന്‍ കൂടെ പോരാന്നു പറഞ്ഞേ..." 
പലചരക്ക് കടയില്‍ നിന്നും ബാക്കി കിട്ടിയ നോട്ടുകള്‍ എണ്ണിക്കൊണ്ട് ആത്മാഭിമാനത്തോടെ ബന്‍സീര്‍ അനിയനെ പുച്ഛഭാവത്തില്‍ നോക്കി... അനിയന്റെ മുഖത്ത് അപ്പോഴും ദുഖമെന്ന ഭാവം തളംകെട്ടി നില്‍ക്കുക തന്നെയായിരുന്നു...

ഇനി അടുത്തെതെന്തെന്ന ചോദ്യം അനിയന്റെ വായ്‌ തുറന്നു.
" കല്ല്‌ വാങ്ങണം ; പേര് എഴുതിക്കണം... "
" അതും ഞാന്‍ വാങ്ങിച്ചിട്ട് വരാം... നീ വീട്ടിലേക്കു പൊയ്ക്കോള്ളൂ.."

*=*=*=*

" ഈ കല്ലിനു നിങ്ങള്‍ പറഞ്ഞതിത്തിരി കൂടുതലാ... ഇതിലും വലിയ ഉരലിനിത്ര പൈസ വരൂല്ല... പേര് എഴുതിക്കുന്നു എന്ന് കരുതി ആളെ പിഴിയല്ലേ.. " ബന്‍സീര്‍ വിലപേശുക തന്നെയാണ്...

" ആര്‍ക്കു വേണ്ടിയിട്ടാ മോനേ...?"
" എന്റുപ്പക്ക് വേണ്ടി തന്നെയാ..."


  • "...അഹങ്കാരിയെന്ന ഓമനപേരിട്ടു ആരെയും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം...
    പക്ഷെ... ഗുരുത്വാകര്‍ഷണം ഉള്ളിടത്തോളം കാലം മുകളിലേക്കെറിഞ്ഞ
    ഒരു കല്ലും താഴെ വീഴാതിരുന്നിട്ടില്ല... വീഴാതിരിക്കയുമില്ല... "


    ............................................സക്രു.............

Mar 16, 2012

‎"...അലാറം അടിച്ചെന്നു കരുതി നേരം വെളുക്കണമെന്നില്ല...
ഘടികാരം നിലചെന്നു കരുതി നേരം പുലരാതിരിക്കുന്നുമില്ല..."
....................................................സക്രു..............

Mar 15, 2012


"...എന്ത് കൊണ്ടെന്നോരായിരം തവണ ഉള്ളില്‍ പുകഞ്ഞ ചോദ്യം
ഞാനറിയാതെ ചര്‍ദ്ധിച്ചു തുടങ്ങിയപ്പോള്‍ ഉത്തരമറിയാത്ത
മാലോകരെനിക്ക് സംശയരോഗമെന്നു വിധിയെഴുതി..."


............................................സക്രു.............

Mar 12, 2012

അറബിയുടെ ചീത്ത കേട്ട് കണ്ണീരി നാസര്‍ ചിരിച്ചതെന്തിന്...?

"യാ ഹയവാന്‍ ... മൂക്ക് മാഫി ..? മജ്നൂന്‍ അന്‍ത...? "
അറബി പറയുന്നതിനൊക്കെയും തലയാട്ടി കൊണ്ട്  
കണ്ണീരി നാസര്‍ അകത്തേക്ക് കയറി പോയി...


അറബിയുടെ ചീത്ത മുഴുവന്‍ കേട്ട് വന്നിട്ടും നാസര്‍ ഇരുന്നു ചിരിക്കുന്നത്
കണ്ടു ''ഈ പഹയനു അറബി പറഞ്ഞ മാതിരി സരിക്കിനും പിരാന്തായോ..?"


എന്ന ചിന്തയോടെ മ(ര?)ക്കാര്‍ അബ്ദു അടുത്ത് ചെന്നു സ്വകാര്യമായി ചോദിച്ചു...

"അല്ല നാസറെ... ഇജ്ജ് വന്നിട്ട് കൊല്ലം കൊറച്ചായിലേ... അപ്പൊ
അറബി അന്നോട്‌ പിറ്പിറുത്തത് ദിക്രും മൌലൂദും അന്റെ പോരിശയോന്നും
അല്ലാന്നു അണക്കും ഇച്ചും അറിയാം... ന്നിട്ടും ഇജ്ജ് ഇരുന്നു അന്റെ
ചെല്ലപേരിനു കളിയാക്കും വിധം ചിരിച്ചണത് എന്താന്നു... മാത്രാ ഇച്ച് ഇനീം മനസ്സിലാക്കാത്തെ..? അല്ല... അണക്കെന്തെങ്കിലും... "
അര്‍ദ്ധോക്തിയില്‍ നിറുത്തി അബ്ദു നാസറിന്റെ മുഖത്തേക്ക് നോക്കി...


തലച്ചിത്രം


സ്വപ്നജീവി.

ഞാന്‍ സ്വപ്നജീവി... അക്ഷരങ്ങള്‍ എത്രയെന്നുപോലും അറിയാത്ത അക്ഷരത്തെറ്റുകളുടെ കൂടെപ്പിറപ്പാണെങ്കിലും ഞാനുമൊരു അക്ഷരപ്രേമി..

വിരസമായ ആവര്‍ത്തനങ്ങള്‍ക്കിടയിലും വിരളമാകുന്ന വിനോദത്തിന്റെ കളിത്തോഴന്‍ ... വാചാലമായ മൗനവും വാക്കുകളില്‍ ഒതുങ്ങാത്ത സ്വപ്നങ്ങളുമായി ജീവിക്കുന്നവന്‍ ...

വിവരമില്ലായ്മയുടെ അഹങ്കാരവും പേറി വിലകൂടിയ സ്വപ്നങ്ങളുമായി ജീവിക്കുന്ന വിലയിടിഞ്ഞ പ്രവാസിയുടെ പുത്തന്‍ തലമുറക്കാരന്‍ ...

യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടിക്കുമ്പോഴും വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കീബോര്‍ഡില്‍ വിപ്ളവം സൃഷ്ടിക്കാന്‍ സമയം കളയുന്ന വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലെ രാജകുമാരന്‍ ...

കണ്ണെത്താത്ത ദൂരം താണ്ടി വന്നു കൈവിട്ടു പോന്ന സൗഭാഗ്യങ്ങളെ കുറിച്ച് സാഹിത്യത്തിന്റെ മസാല ചേര്‍ത്ത് നാലക്ഷരം എഴുതി പോസ്റ്റ്‌ എന്ന ഇരയെ കൊളുത്തി ചൂണ്ടയിട്ടു നാലാളുടെ കമന്റിനായി നാഴികക്ക് നാല്പതുവട്ടം നെറ്റില്‍ നോടിഫികാശന്‍ പരതുന്ന ആധുനിക മീന്‍പിടുത്തക്കാരന്‍ ...

അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങളും അതിന്റെ നാലിരട്ടി അഹങ്കാരവുമുള്ള ഒരു പാവം സ്വപ്നജീവി...