Apr 5, 2012

ഫെബ്രുവരിയോട് എന്തിനീ അവഗണന...? ഒരു അന്യായ വീതം വെപ്പ്.....!!!

ലോകം അംഗീകരിച്ചതും ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നതുമായ ഗ്രിഗോറിയൻ കലണ്ടറിലെ രണ്ടാമത്തെ മാസം ആണ് ഫെബ്രുവരി. അധിവർഷങ്ങളിൽ 29 ദിവസവും അല്ലാത്തെ വർഷങ്ങളിൽ 28 ദിവസവും മാത്രം നല്‍കി എന്തിനു ഫെബ്രുവരിയെ അവഗണിച്ചു...?

365.25 ദിവസമുള്ള വര്‍ഷത്തെ മാസങ്ങളായി വീതം വെച്ചപ്പോള്‍ മറ്റെല്ലാ മാസങ്ങള്‍ക്കും മുപ്പതോ മുപ്പത്തി ഒന്നോ ലഭിച്ചപ്പോള്‍ ഫെബ്രുവരിക്ക് മാത്രം 28 ഉം നാല് കൊല്ലം കൂടുമ്പോള്‍ ഔദാര്യം പോലെ കിട്ടുന്ന ഒരു ദിവസവും കൂട്ടി 29 ഉം നല്‍കി അവഹേളിക്കാന്‍ മാത്രം ഈ മാസം ചെയ്ത് അപരാധം എന്താണ്..? തറവാട്ടില്‍ പിറന്നതല്ലേ ...?
മാന്യമായ വിഹിതം ഈ മാസത്തിനു നിഷേധിച്ചത് ആര്..?
എന്തിന്റെ പേരില്‍ ...?
അതോ...
 മാസങ്ങള്‍ക്കിടയിലും പിന്നോക്ക ജാതിയുണ്ടോ... ?
സംശയങ്ങള്‍ ചോദ്യങ്ങളായി ഉയരുന്നു...
നിങ്ങള്‍ക്ക് എന്ത് തോന്നുന്നു..?

ഗൂഗിള്‍ വഴിയും അല്ലാതെയുമുള്ള അന്വേഷണത്തില്‍ നിന്നും ഇങ്ങനെ ഒരു നിഗമനത്തില്‍ ആണ് ഞാന്‍ എത്തിയിരിക്കുന്നത് :

റോമിലെ ചക്രവര്‍ത്തിമാര്‍ ആയ ജൂലിയസ് സീസറും അഗസ്തസും സ്വന്തം പേരില്‍ ഓരോ മാസങ്ങള്‍ ഉണ്ടാവണം എന്ന് തീരുമാനിച്ചത് കൊണ്ടാണ് ജൂലൈ എന്നും ആഗുസ്റ്റ് എന്നും ഓരോ മാസങ്ങള്‍ക്ക് പേര് നല്‍കിയത്... 

തങ്ങളുടെ പേരില്‍ ആക്കിയ മാസങ്ങളില്‍ നിലവില്‍ 30 ദിവസങ്ങള്‍ ഒള്ളൂ എന്നതിനാലും 31 ദിവസങ്ങള്‍ ഉള്ള മാസങ്ങള്‍ നിലനില്‍ക്കുന്നതിനാലും സ്വന്തം പേരിലുള്ളവയിലും 31 ദിവസം വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് വരെ നിലവില്‍ ഫെബ്രുവരിയിലും ഉണ്ടായിരുന്ന 30 ദിവസങ്ങളില്‍ നിന്നും ഓരോന്ന് വീതം എടുത്തു 31 തികച്ചത്... 

പഴയ കലണ്ടര്‍ പ്രകാരം മാര്‍ച്ചില്‍ ആയിരുന്നു മാസങ്ങള്‍ തുടങ്ങിയിരുന്നത്... ആ നിലക്ക് അവസാനം വന്നിരുന്ന ഫെബ്രുവരിയില്‍ നിന്നുമാണ് ഇടയ്ക്കു കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യം വന്ന ദിവസങ്ങള്‍ എടുത്തത് എന്നാണു നിലനില്‍ക്കുന്ന വാദം... 
അതല്ലെന്നും ആണെന്നും പറഞ്ഞു കേള്‍ക്കുന്നു... 

എന്തൊക്കെയായാലും ഇക്കാരണത്താല്‍ തന്നെ ഫെബ്രുവരി വ്യത്യസ്തനായി നിലനില്‍ക്കുന്നു എന്നതാണ് വസ്തുത...

3 comments:

  1. സക്കീര്‍ ..നല്ല സംശയം.. രസകരം.. ഫെബ്രുവരി മാസം,, മാസം തികയാതെ പ്രസവിച്ച ഒരു
    മാസമാണെന്ന് തോന്നുന്നു. ഒരു വര്‍ഷത്തിന്റെ മക്കളില്‍ രണ്ടാമന്‍ ആയാണ്
    ഫെബ്രുവരി പിറന്നത്‌ എങ്കിലും ഇപ്പോളും ഇള്ള ക്കുട്ടിയായാണ് . പലരും ഇവനെ
    കാണുന്നത് .. ആരോടും പരാതി പറയാത്ത ഇവനെ മറ്റെലാവരും കൂടി ദിവസങ്ങളുടെ ഭാഗം
    വെപ്പ് നടത്തിയപ്പോള്‍ അത് കൊണ്ടൊക്കെ തന്നെ അത്ര കാര്യമായി ഗൌനിച്ചില്ല.
    പാവം..

    ReplyDelete
    Replies
    1. നന്ദി.. പ്രവീണ്‍ ... അഭിപ്രായത്തിനു... മക്കളില്‍ രണ്ടാമന്‍ ആയിട്ടല്ല പിറന്നതെന്നു കരുതുന്നു... മാര്‍ച്ചില്‍ ആയിരുന്നു ആദ്യ കലണ്ടര്‍ പ്രകാരം മാസങ്ങള്‍ തുടങ്ങിയിരുന്നതെന്ന് പറയപ്പെടുന്നു... അവസാനക്കാരന്‍ ആയിട്ടായിരുന്നു ഫെബ്രുവരിയുടെ സ്ഥാനമെന്നും അതിനാലാണ് അവയില്‍ നിന്നും ദിവസങ്ങള്‍ എടുത്തു മാസങ്ങള്‍ക്ക് 31 തികച്ചതെന്നും ഒക്കെയാണ് ഗൂഗിള്‍ തരുന്ന വിവരം... കാരണം എന്ത് തന്നെ ആയിരുന്നാലും ഫെബ്രുവരിയില്‍ ദിവസങ്ങള്‍ കുറവാണ് എന്നത് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം ആണ്..

      Delete
  2. 28 ദിവസം ജോലി ചെയ്തു ഒരു മാസത്തെ ശമ്പളം വാങ്ങാലോ?

    ReplyDelete