മണ്ണിന്റെ മണമുള്ള ശീതക്കാറ്റു വിട്ടു മരുഭൂമിയുടെ പൊടിക്കാറ്റിന്റെ തലോടല്‍ ഏറ്റുവാങ്ങുന്ന പ്രവാസ ജീവിതത്തിനിന്നു നാലക്കത്തിന്റെ വളര്‍ച്ച... കൊണ്ക്രീട്ടു മരച്ചില്ലയില്‍ എണ്ണമറ്റ പൊത്തുകളില്‍ ഒന്നില്‍ കൃത്രിമക്കാറ്റാടി യന്ത്രത്തിന്റെ മൂളലും കേട്ട് നാല് ചുവരുകള്‍ക്കുള്ളില്‍ നാളിന്റെ ഭൂരിപക്ഷം ചിലവഴിക്കുമ്പോഴും ഓര്‍മ്മയില്‍ മിന്നിമറയുന്നത് പഞ്ചാരമണല്‍ തിട്ടുകള്‍ നിറഞ്ഞ മണപ്പുറവും സ്വര്‍ണ്ണ നിറമുള്ള നെല്ക്കതിരുള്ള നെല്‍പ്പാടങ്ങളും തന്നെയാണ്...
അതെ... ആ ഓര്‍മ്മകളുറങ്ങുന്ന നാട് കാണാമറയത്തായ ഈ പ്രവാസത്തില്‍ ഞാന്‍ പിന്നിട്ടത് ഇന്നേക്ക് 1000 നാള്‍ .. ഇനിയുമെത്ര ആയിരം നാളുകള്‍ ..?
No comments:
Post a Comment