Apr 2, 2012

അതിഥി

ഭൂമിയില്‍ ...
ക്ഷണികമാമീ ജീവിതത്തിനു
ക്ഷണം സ്വീകരിചെത്തിയ
അതിഥി ഞാന്‍ ...
വിളമ്പി വെച്ച സമൃദ്ധമാം 
വിഭവങ്ങള്‍ക്ക് മീതെ...
വിളവിറക്കിയ കര്‍ഷകന്റെ 
വിയര്‍പ്പിന്‍ ഗന്ധം വമിച്ചപ്പോള്‍ 
ഉള്ളിലൂറിയോരുപ്പുരസം
ഉമിനീരായിറക്കി
ഞാന്‍ തിരിച്ചു നടന്നു...

വിയര്‍ത്തവന്റെ 
വിശപ്പിനെയവഗണിച്ചു
വിരുന്നുകാരന് 
നല്‍കുന്നയാതിഥ്യമര്യാദയോടന്നു
തൊട്ടെനിക്ക്
പുച്ഛമാണ്...
ഇനിയുമോരതിഥിയുടെ 
വേഷം കെട്ടാനില്ല ഞാന്‍ ...

8 comments:

 1. മുഹമ്മദു കുട്ടി മാവൂര്‍ .......April 2, 2012 at 3:04 AM

  ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരുടെയെങ്കിലും ആതിഥ്യം സ്വീകരിക്കാത്തവരായി ആരുമുണ്ടാവില്ല....മാത്രവുമല്ല ക്ഷണിക്കപ്പെട്ടാല്‍ ആതിഥ്യം സ്വീകരിക്കല്‍ കടമയുമാണ്.പക്ഷെ സക്രൂ സൂചിപ്പിച്ച പോലെ ഇന്ന് നടക്കുന്ന പല അതിഥി(പൊങ്ങച്ച)സല്കാരങ്ങളും ധൂര്‍ത്തിന്റെയും ദുര്വ്വ്യയത്തിന്റെയും കൂത്തരങ്ങുകളാണെന്ന സത്യം വിസ്മരിക്കുന്നില്ല...വരികള്‍ക്കിടയിലെ അമഷവും മടുപ്പും വളരെ വ്യക്തം ....കാലിക വിഷയം നല്ല രീതിയില്‍ അവതരിപ്പിച്ചു ...നന്ദി സക്രൂ ..

  ReplyDelete
  Replies
  1. അഭിപ്രായം അറിയിച്ചതില്‍ നന്ദി മാവൂര്‍ ഇക്കാ... അതിഥിക്കും പാചകക്കാരനുമിടയില്‍ കഠിനാധ്വാനം ചെയ്യുന്ന ചിലര്‍ ഉണ്ട്... പലപ്പോഴും അവര്‍ക്ക് നേരാംവണ്ണം ഭക്ഷണം പോലും ലഭിക്കില്ല... അതിതിയുടെ എച്ചില്‍ പോലെ കിട്ടുന്നത് തിന്നേണ്ടി വരുന്ന ചിലരുടെ വിയര്‍പ്പിന്റെ നോവ്‌ നാം അറിയാറില്ല..

   Delete
 2. അതിഥി ദേവോ ഭവ ..!!
  ആശംസകള്‍ എഴുത്ത് തുടരുക

  ReplyDelete
  Replies
  1. നന്ദി മാഷേ... അതിഥിയെ സ്വീകരിച്ചതില്‍

   Delete
 3. സക്രൂ....കഠിനാമായ അധ്വാനം..അതിന്റെ ഉപ്പുരസം...ഇതാണു മനുഷന്റെ യതാർത രൂചി നമ്മൾ അറിയേണ്ടതു.... വിശക്കുന്നവന്റെ വിശപ്പു...തീക്ഷണമാണു...അതിതിയുടെ വിശപ്പു...ആർഭാടവും...

  നല്ല പൊസ്റ്റ്..എന്നാലും...ആദ്യത്തെ വരികൾ ഒന്നു കൂടി....പൊളിഷ് ചെയ്യാൻ ഉണ്ട് ട്ടൊ...എന്റെ തോന്നൽ...

  ReplyDelete
  Replies
  1. നന്ദി പൈമാ...
   തിരുത്തലുകള്‍ക്ക് ശ്രമിക്കാം...

   Delete
 4. വിയോജിക്കുന്നു ..തിരിച്ചു പോകല്‍ കബറിലെക്കാണ്...ഭക്ഷണമല്ല എന്റെ വീക്ഷണം ..വിളമ്പി വെച്ച ഭക്ഷണം പോലും കഴിക്കാനാവാതെ ഒന്നുരിയാടുക പോലും ചെയ്യാതെ ആത്മാവ് ദേഹം വിടുമ്പോള്‍ ..പ്രപഞ്ചം വിട്ടു പോകുന്ന ആ ആത്മാവിനെയാണ് ഞാന്‍ അതിഥിയായി കാണുന്നത് ...കൃഷിക്കാരന്റെ വിയര്‍പ്പിന്റെ രുചി ...ഭക്ഷനത്തിലെല്‍ക്കാതിരിക്കാന്‍ അവന്റെ ന്യായമായ കൂലി കൊടുക്കാത്ത മുതലാളിക്കെ അത്താഴം കഴിക്കുമ്പോള്‍ അരുചി അറിയൂ ..എഴുത്തുകാരന്റെ ആശയം മറ്റൊന്നാണെങ്കിലും ........

  ReplyDelete
  Replies
  1. മനസ്സിലാക്കുന്നു "..കഹ്രു ഭായി..." പങ്കുവെക്കപ്പെടുന്നതിലൂടെയാണ് ആശയങ്ങള്‍ വികസിക്കുന്നത്... ഒരു ചുമര്‍ചിത്രം വരക്കുന്നവന്റെ കാഴ്ചപ്പാടില്‍ ആവണമെന്നില്ല കാണിയുടെ കാഴ്ചപ്പാട്... അങ്ങയുടെ ആശയം ഉള്‍ക്കൊള്ളുന്നു... നന്ദി... പുതിയൊരു താളവും ചിന്തയും പകര്‍ന്നതില്‍ ... തീര്‍ച്ചയായും ഇത്തരം അഭിപ്രായങ്ങള്‍ മുതല്‍ക്കൂട്ട് ആവുകയെ ഒള്ളൂ...

   Delete